---
title: "കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ ഇന്നൊവേറ്റേഴ്സ് കോഗോ സംഘടിപ്പിച്ചു"
english_title: "Innovators Kogo organized at Kottiyoor IJM Higher Secondary School."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17383/Innovators-Kogo-organized-at-Kottiyoor-IJM-Higher -Secondary-School"
published_at: "2021-12-22T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c33104f2d31_Screenshot_20211222_193606.jpg"
keywords: []
---

# കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ ഇന്നൊവേറ്റേഴ്സ് കോഗോ സംഘടിപ്പിച്ചു

> **Lead Summary:** കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ ഇന്നൊവേറ്റേഴ്സ് കോഗോ സംഘടിപ്പിച്ചു. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ നൂതന ആശയങ്ങളും കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-2020 ൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ ടീമംഗങ്ങളായ ജിനോമോൻ എം ജെ, അനൂപ് മാത്യു, സിയ ബെന്നി, അന്ന മരിയ ജിജി എന്നീ വിദ്യാർഥികളെ K-DISC അനുമോദിച്ചു.

## Article Content

കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ ഇന്നൊവേറ്റേഴ്സ് കോഗോ സംഘടിപ്പിച്ചു. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ നൂതന ആശയങ്ങളും കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-2020 ൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ ടീമംഗങ്ങളായ ജിനോമോൻ എം ജെ, അനൂപ് മാത്യു, സിയ ബെന്നി, അന്ന മരിയ ജിജി എന്നീ വിദ്യാർഥികളെ K-DISC അനുമോദിച്ചു.

കേരളത്തിലുടനീളമുള്ള വിവിധ സ്കൂളുകൾ, ഐ.ടി.ഐ,ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്ക്, മെഡിക്കൽ, എൻജിനീയറിംഗ്, അക്കാദമിക് ഗവേഷണം നടത്തുന്ന വിദ്യാർഥികൾ പങ്കെടുത്ത YIP 2020ൽ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് ടീമുകളും സംസ്ഥാനതലത്തിൽ ഇടം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. സംസ്ഥാനതല മത്സരത്തിന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. YIP 2021 വർഷത്തേക്കുള്ള സ്ഥാപന രജിസ്ട്രേഷനും YIP യുടെ ഉദ്ദേശ ലക്ഷ്യങ്ങളും ഘട്ടങ്ങളും വിശദീകരിക്കുന്നതിനായി കേരളം മുഴുവൻ K-DISC സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളാണ് ആതിഥേയത്വം വഹിച്ചത്.

ഇന്നവേറ്റേഴ്സ് കോഗോ അറ്റ് ഐ.ജെ.എം എച്ച്.എസ്സ്.എസ്സ് എന്ന പരിപാടിയിൽ മലയോര മേഖലയിലുള്ള ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം എ മാത്യു അധ്യക്ഷനായിരുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം ഉദ്ഘാടനം നിർവഹിച്ച് പ്രതിഭകളെ ആദരിച്ചു. K- DISC പ്രോഗ്രാം എക്സിക്യൂട്ടീവ് ജിൻഷാ രാജീവൻ പ്രതിഭകൾ പിന്നിട്ട വഴികളെ കുറിച്ചും മറ്റ് സ്കൂളുകളുടെ അവസരങ്ങളെ കുറിച്ചും സംസാരിച്ചു.

സംസ്ഥാനതല പ്രതിഭകളായ വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവം പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സിസിലി മാത്യു, പി ടി എ പ്രസിഡണ്ട് തങ്കച്ചൻ കല്ലടയിൽ, YIP സ്കൂൾ ഫെസിലിറ്റേറ്റർ ഷിൻസി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഓറിയന്റെഷൻ ക്ലാസ്സിൽ തിരുവനന്തപുരം CTCRI പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. സി എ ജയപ്രകാശ്, ഹർഷ പുതുശ്ശേരിഎന്നിവർ  വെബിനാറിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിച്ചു.K- DISC പ്രോഗ്രാം എക്സിക്യൂട്ടീവ് ജിൻഷാ രാജീവൻ YIP 2021 രജിസ്ട്രേഷൻ ഘട്ടങ്ങൾ എന്നിവ വിശദീകരിച്ചു.

ഐ ജെ എം ഹയർസെക്കണ്ടറി സ്കൂൾ കൊട്ടിയൂർ, സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ പേരാവൂർ, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തണ, സാന്തോം ഹയർസെക്കണ്ടറി സ്കൂൾ കൊളക്കാട്, സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കേളകം, സെന്റ് ജോസഫ് ഹൈസ്കൂൾ അടയ്ക്കാത്തോട്, എംജിഎം ശാലേം സെക്കൻഡറി സ്കൂൾ കേളകം എന്നീ വിദ്യാലയങ്ങളിൽ നിന്നും ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17383/Innovators-Kogo-organized-at-Kottiyoor-IJM-Higher -Secondary-School)